Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Inter Miami

അ​ടി​യോ​ട​ടി; മെ​സി​പ്പ​ട​യെ സ​മ​നി​ല​യി​ൽ ത​ള​ച്ച് ഫി​ലാ​ഡെ​ൽ​ഫി​യ

ഡാ​ല​സ്: മേ​ജ​ർ സോ​ക്ക​ർ ലീ​ഗി​ൽ ഇ​ന്‍റ​ർ മ​യാ​മി​ക്ക് സ​മ​നി​ല. ല​യ​ണ​ൽ മെ​സി ഗോ​ൾ നേ​ടി​യ മ​ത്സ​ര​ത്തി​ൽ ഫി​ലാ​ഡെ​ൽ​ഫി​യ യൂ​ണി​യ​നു​മാ​യി 2-2നാ​ണ് മ​യാ​മി പി​രി​ഞ്ഞ​ത്. മ​ത്സ​ര​ത്തി​ന്‍റെ അ​വ​സാ​ന ഘ​ട്ട​ത്തി​ൽ താ​ര​ങ്ങ​ൾ ഏ​റ്റു​മു​ട്ടി​യ​തോ​ടെ ഇ​രു ടീ​മു​ക​ളി​ലെ​യും ഓ​രോ​രു​ത്ത​ർ​ക്ക് വീ​തം ചു​വ​പ്പ് കാ​ർ​ഡ് ല​ഭി​ച്ചു.

ഇ​ന്‍റ​ർ മ​യാ​മി​യു​ടെ യാ​നി​ക് ബ്രൈ​റ്റി​നും ഫി​ലാ​ഡെ​ൽ​ഫി​യ​യു​ടെ കാ​വ​ൻ സ​ള്ളി​വ​നു​മാ​ണ് ചു​വ​പ്പ് കാ​ർ​ഡ് ല​ഭി​ച്ച​ത്. മ​ത്സ​ര​ത്തി​ൽ ആ​ദ്യം മു​ന്നി​ലെ​ത്തി​യ​ത് ഫി​ലാ​ഡെ​ൽ​ഫി​യ​യാ​യി​രു​ന്നു. 11-ാം മി​നി​റ്റി​ൽ ഇ​ന്ത്യാ​ന വാ​സി​ലേ​വാ​ണ് ആ​തി​ഥേ​യ​ർ​ക്കാ​യി ഗോ​ൾ നേ​ടി​യ​ത്. എ​ന്നാ​ൽ 21-ാം മി​നി​റ്റി​ൽ ഡാ​നി​യേ​ൽ പി​ന്‍റ​റി​ലൂ​ടെ മ​യാ​മി സ​മ​നി​ല പി​ടി​ച്ചു. മെ​സി തു​ട​ങ്ങി​യ നീ​ക്ക​ത്തി​നൊ​ടു​വി​ലാ​ണ് ഗോ​ൾ പി​റ​ന്ന​ത്.

26-ാം മി​നി​റ്റി​ൽ മെ​സി ത​ന്നെ മ​യാ​മി​യെ മു​ന്നി​ലെ​ത്തി​ച്ചു. പെ​നാ​ൽ​റ്റി ബോ​ക്സി​നു​ള്ളി​ൽ പ്ര​തി​രോ​ധ താ​ര​ങ്ങ​ളെ മ​റി​ക​ട​ന്ന് ഇ​ടം​കാ​ൽ ഷോ​ട്ടി​ലൂ​ടെ​യാ​ണ് അ​ർ​ജ​ന്‍റീ​ന സൂ​പ്പ​ർ​താ​രം വ​ല​കു​ലു​ക്കി​യ​ത്. ഇ​തോ​ടെ ആ​ദ്യ പ​കു​തി 2-1ന് ​മ​യാ​മി​യു​ടെ ലീ​ഡി​ൽ അ​വ​സാ​നി​ച്ചു. ര​ണ്ടാം പ​കു​തി​യി​ൽ സ​മ​നി​ല ല​ക്ഷ്യ​മി​ട്ട് ഫി​ലാ​ഡെ​ൽ​ഫി​യ ആ​ക്ര​മ​ണം ശ​ക്ത​മാ​ക്കി.

58-ാം മി​നി​റ്റി​ൽ നീ​ൽ പി​യ​റി​ലൂ​ടെ അ​വ​ർ ല​ക്ഷ്യം ക​ണ്ടു. തു​ട​ർ​ന്ന് വി​ജ​യ​ഗോ​ളി​നാ​യി ഇ​രു​ടീ​മു​ക​ളും ശ്ര​മി​ച്ചെ​ങ്കി​ലും ഫ​ലം ക​ണ്ടി​ല്ല. ഫി​ലാ​ഡെ​ൽ​ഫി​യ പി​ന്നീ​ട് വ​ല​കു​ലു​ക്കി​യെ​ങ്കി​ലും ഓ​ഫ്‌​സൈ​ഡ് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ഗോ​ൾ അ​നു​വ​ദി​ച്ചി​ല്ല. മ​ത്സ​രം അ​വ​സാ​നി​ക്കാ​നി​രി​ക്കേ ഇ​ഞ്ചു​റി ടൈ​മി​ൽ ഇ​രു​ടീ​മി​ലെ​യും ക​ളി​ക്കാ​ർ ഏ​റ്റു​മു​ട്ടി.

ഫി​ലാ​ഡെ​ൽ​ഫി​യ ന​ട​ത്തി​യ മു​ന്നേ​റ്റ​ത്തി​ന് പി​ന്നാ​ലെ​യാ​യി​രു​ന്നു ഏ​റ്റു​മു​ട്ട​ൽ. ഫി​ലാ​ഡെ​ൽ​ഫി​യ​യു​ടെ ക​വാ​ൻ സു​ള്ളി​വാ​നും മ​യാ​മി​യു​ടെ യാ​നി​ക് ബ്രൈ​റ്റും ത​മ്മി​ൽ ഏ​റ്റു​മു​ട്ടു​ക​യാ​യി​രു​ന്നു. സ​ഹ​താ​ര​ങ്ങ​ൾ ഇ​ട​പെ​ട്ടാ​ണ് രം​ഗം ശാ​ന്ത​മാ​ക്കി​യ​ത്. 

Sports

ലയണൽ മെ​​​​സി വൈ​​​​റ്റ് ഹൗ​​​​സി​​​​ൽ

വാ​​​​ഷിം​​​​ഗ്ട​​​​ണ്‍: അ​​​​ർ​​​​ജ​​​​ന്‍റൈ​​ൻ ഫു​​​​ട്ബാ​​​​ൾ ഇ​​​​തി​​​​ഹാ​​​​സം ല​​​​യ​​​​ണ​​​​ൽ മെ​​​​സി​​​​യും ഇ​​​​ന്‍റ​​​​ർ​​ മ​​​​യാ​​​​മി​​​​യി​​​​ലെ സ​​​​ഹ​​​​താ​​​​ര​​​​ങ്ങ​​​​ളും യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പു​​​​മാ​​​​യി കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി.

ച​​​​രി​​​​ത്ര​​​​ത്തി​​​​ലാ​​​​ദ്യ​​​​മാ​​​​യി മ​​​​യാ​​​​മി മേ​​​​ജ​​​​ർ ലീ​​​​ഗ് സോ​​​​ക്ക​​​​ർ (എം​​​​എ​​​​ൽ​​​​എ​​​​സ്) ക​​​​പ്പ് ജേ​​​​താ​​​​ക്ക​​​​ളാ​​​​യ​​​​തി​​​​നു പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് മെ​​​​സി​​​​യും സ​​​​ഹ​​​​താ​​​​ര​​​​ങ്ങ​​​​ളും വൈ​​​​റ്റ്ഹൗ​​​​സി​​​​ലെ​​​​ത്തി ട്രം​​​​പി​​​​നെ സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ച​​​​ത്.

ക്ല​​​​ബ് സ​​​​ഹ ഉ​​​​ട​​​​മ​​​​യും മു​​​​ൻ ഇം​​​​ഗ്ലീ​​​​ഷ് ഫു​​​​ട്ബാ​​​​ൾ നാ​​​​യ​​​​ക​​​​നു​​​​മാ​​​​യ ഡേ​​​​വി​​​​ഡ് ബെ​​​​ക്കാ​​​​മി​​​​നെ​​​​യും ടീ​​​​മി​​​​നെ​​​​യും ട്രം​​​​പ് ഔ​​ദ്യോ​​​​ഗി​​​​ക​​​​മാ​​​​യി ക്ഷ​​​​ണി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. എം​​​​എ​​​​ൽ​​​​എ​​​​സ് ജേ​​​​താ​​​​ക്ക​​​​ളാ​​​​കു​​​​ന്ന ടീ​​​​മി​​​​നെ വൈ​​​​റ്റ്ഹൗ​​​​സി​​​​ലേ​​​​ക്ക് ക്ഷ​​​​ണി​​​​ക്കു​​​​ന്ന​​​​തും ആ​​​​ദ​​​​രി​​​​ക്കു​​​​ന്ന​​​​തും പ​​​​തി​​​​വാ​​​​ണ്.

ഇ​​​​ന്‍റ​​​​ർ​​ മ​​​​യാ​​​​മി​​​​യു​​​​ടെ ജ​​​​ഴ്സി​​​​യും താ​​​​ര​​​​ങ്ങ​​​​ൾ ഒ​​​​പ്പി​​​​ട്ട പി​​​​ങ്ക് പ​​​​ന്തും ട്രം​​​​പി​​​​ന് സ​​​​മ്മാ​​​​നി​​​​ച്ചു. ക​​​​ഴി​​​​ഞ്ഞ​​​​വ​​​​ർ​​​​ഷം പോ​​​​ർ​​​​ച്ചു​​​​ഗീ​​​​സ് സൂ​​​​പ്പ​​​​ർ​​​​താ​​​​രം ക്രി​​​​സ്റ്റ്യാ​​​​നോ റൊ​​​​ണാ​​​​ൾ​​​​ഡോ​​​​യും വൈ​​​​റ്റ്ഹൗ​​​​സി​​​​ലെ​​​​ത്തി ട്രം​​​​പി​​​​നെ ക​​​​ണ്ടി​​​​രു​​​​ന്നു.

ശ​​​​നി​​​​യാ​​​​ഴ്ച ഡി​​​​സി യു​​​​ണൈ​​​​റ്റ​​​​ഡി​​​​നെ​​​​തി​​​​രാ​​​​യ എം​​​​എ​​​​ൽ​​​​എ​​​​സ് മ​​​​ത്സ​​​​ര​​​​ത്തി​​​​നാ​​​​ണ് മ​​​​യാ​​​​മി താ​​​​ര​​​​ങ്ങ​​​​ൾ വാ​​​​ഷിം​​​​ഗ്ട​​​​ണി​​​​ലെ​​​​ത്തി​​​​യ​​​​ത്.

Sports

മെ​​സി​​യു​​ടെ മ​​യാ​​മി

ന്യൂ​​യോ​​ര്‍​ക്ക്: മേ​​ജ​​ര്‍ ലീ​​ഗ് സോ​​ക്ക​​ര്‍ ഫു​​ട്‌​​ബോ​​ളി​​ല്‍ അ​​ര്‍​ജ​​ന്‍റൈ​​ന്‍ സൂ​​പ്പ​​ര്‍ താ​​രം ല​​യ​​ണ​​ല്‍ മെ​​സി​​യു​​ടെ ഇ​​ര​​ട്ട ഗോ​​ളി​​ല്‍ ഇ​​ന്‍റ​​ര്‍ മ​​യാ​​മി​​ക്കു ജ​​യം.

എ​​വേ പോ​​രാ​​ട്ട​​ത്തി​​ല്‍ ഇ​​ന്‍റ​​ര്‍ മ​​യാ​​മി 4-2ന് ​​ഒ​​ര്‍​ലാ​​ന്‍റൊ സി​​റ്റി​​യെ കീ​​ഴ​​ട​​ക്കി. 24 മി​​നി​​റ്റി​​നു​​ള്ളി​​ല്‍ ഒ​​ര്‍​ലാ​​ന്‍റൊ സി​​റ്റി 2-0ന്‍റെ ​​ലീ​​ഡ് നേ​​ടി. 57, 90 മി​​നി​​റ്റു​​ക​​ളി​​ലാ​​യി​​രു​​ന്നു മെ​​സി​​യു​​ടെ ഗോ​​ള്‍.

മെ​​സി @ 898

ക​​രി​​യ​​റി​​ല്‍ മെ​​സി​​യു​​ടെ ഗോ​​ള്‍ സ​​മ്പാ​​ദ്യം ഇ​​തോ​​ടെ 898ല്‍ ​​എ​​ത്തി. ര​​ണ്ട് ഗോ​​ള്‍​കൂ​​ടി നേ​​ടി​​യാ​​ല്‍ അ​​തി​​വേ​​ഗ​​ത്തി​​ല്‍ 900 ഗോ​​ള്‍ എ​​ന്ന റി​​ക്കാ​​ര്‍​ഡ് മെ​​സി​​ക്കു സ്വ​​ന്ത​​മാ​​ക്കാം.

Sports

ഇം​​ഗ്ലീ​​ഷ് പ​​ഠി​​ക്കാ​​ത്ത​​തി​​ല്‍ ഖേ​​ദം: മെ​​സി

മെ​​ക്‌​​സി​​ക്കോ സി​​റ്റി: അ​​മേ​​രി​​ക്ക​​ന്‍ മേ​​ജ​​ര്‍ ലീ​​ഗ് സോ​​ക്ക​​ര്‍ ക്ല​​ബ്ബാ​​യ ഇ​​ന്‍റ​​ര്‍ മ​​യാ​​മി​​യു​​ടെ അ​​ര്‍​ജ​​ന്‍റൈ​​ന്‍ സൂ​​പ്പ​​ര്‍ ഫു​​ട്‌​​ബോ​​ള​​ര്‍ ല​​യ​​ണ​​ല്‍ മെ​​സി​​ക്ക് ഒ​​രു സ​​ങ്ക​​ടം ബാ​​ക്കി.

ഇം​​ഗ്ലീ​​ഷ് പ​​ഠി​​ക്കാ​​ന്‍ സാ​​ധി​​ക്കാ​​ത്ത​​തി​​ലാ​​ണ് മെ​​സി​​യു​​ടെ സ​​ങ്ക​​ടം. ചെ​​റു​​പ്പ​​ത്തി​​ല്‍ പ​​ഠി​​ക്കേ​​ണ്ട​​താ​​യി​​രു​​ന്നെ​​ങ്കി​​ലും അ​​തി​​ല്‍​ വ​​ലി​​യ താ​​ത്പ​​ര്യം കാ​​ണി​​ക്കാ​​ത്ത​​തി​​ന്‍റെ വി​​ഷ​​മം ഇ​​പ്പോ​​ഴു​​ണ്ടെ​​ന്നും മെ​​ക്‌​​സി​​ക്ക​​ന്‍ പ്രോ​​ഡ്കാ​​സ്റ്റാ​​യ മി​​റോ ഡെ ​​അ​​ട്രാ​​സി​​നു ന​​ല്‍​കി​​യ അ​​ഭി​​മു​​ഖ​​ത്തി​​ല്‍ ല​​യ​​ണ​​ല്‍ മെ​​സി പ​​റ​​ഞ്ഞു.

38കാ​​ര​​നാ​​യ മെ​​സി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലാ​​യി​​രു​​ന്നു 2022 ഫി​​ഫ ലോ​​ക​​ക​​പ്പ് അ​​ര്‍​ജ​​ന്‍റൈ​​ന്‍ ടീം ​​സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. ഫു​​ട്‌​​ബോ​​ള്‍ ലോ​​ക​​ത്തെ ഏ​​റ്റ​​വും സ​​മ്പ​​ന്ന​​രി​​ല്‍ ഒ​​രാ​​ളാ​​ണ് മെ​​സി.

“ചി​​ല കാ​​ര്യ​​ങ്ങ​​ളി​​ല്‍ എ​​നി​​ക്ക് സ​​ങ്ക​​ട​​മു​​ണ്ട്. ചെ​​റു​​പ്പ​​ത്തി​​ല്‍ ഇം​​ഗ്ലീ​​ഷ് പ​​ഠി​​ക്കാ​​ത്ത​​തി​​ലാ​​ണ് ഏ​​റ്റ​​വും സ​​ങ്ക​​ടം. പ​​ഠി​​ക്കാ​​ന്‍ ആ​​വ​​ശ്യ​​ത്തി​​നു സ​​മ​​യ​​മു​​ണ്ടാ​​യി​​രു​​ന്നു. എ​​ങ്കി​​ലും ഇം​​ഗ്ലീ​​ഷ് പ​​ഠി​​ക്കാ​​ത്ത​​തി​​ല്‍ അ​​തി​​യാ​​യി ഖേ​​ദി​​ക്കു​​ന്നു.

ഇം​​ഗ്ലീ​​ഷ് അ​​റി​​യാ​​ത്ത​​തി​​നാ​​ല്‍ അ​​പൂ​​ര്‍​ണ​​നാ​​ണെ​​ന്നു തോ​​ന്നി​​യ നി​​മി​​ഷ​​ങ്ങ​​ളു​​ണ്ട്. പ​​ല പ്ര​​മു​​ഖ​​ വ്യ​​ക്തി​​ക​​ളു​​മാ​​യും ഇം​​ഗ്ലീ​​ഷി​​ല്‍ സം​​സാ​​രി​​ക്കാ​​നും ആ​​ശ​​യ​​വി​​നി​​മ​​യം ന​​ട​​ത്താ​​നും സാ​​ധി​​ക്കാ​​ത്ത​​പ്പോ​​ഴാ​​യി​​രു​​ന്നു അ​​ത്. ചെ​​റു​​പ്പ​​ത്തി​​ല്‍ അ​​തൊ​​ന്നും ന​​മു​​ക്കു മ​​ന​​സി​​ലാ​​കി​​ല്ല. ഇ​​പ്പോ​​ള്‍ എ​​ന്‍റെ കു​​ട്ടി​​ക​​ളോ​​ട് ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ ആ​​വ​​ശ്യ​​പ്പെ​​ടു​​ന്ന​​തും ഒ​​ന്നു​​മാ​​ത്രം, ന​​ന്നാ​​യി പ​​ഠി​​ക്കു​​ക’’ - മെ​​സി പ​​റ​​ഞ്ഞു.

Latest News

Corehub Up